LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അവസാന പ്രിന്ററിനോടും വിട പറഞ്ഞ് ഷാർജ പോലീസ്

അവസാന പ്രിന്ററിനോടും വിട പറഞ്ഞ് ഷാർജ പോലീസ്. പോലീസ് സ്റ്റേഷനുകളിലെ എല്ലാ സേവനങ്ങളും 100 ശതമാനം ഡിജിറ്റലായതോടെയാണ്‌ അവസാന പ്രിന്‍ററിനോടും ഷാര്‍ജ സ്റ്റേഷന്‍ വിട പറഞ്ഞത്. ഇത് സേനയുടെ സാങ്കേതിക മികവും ജോലിയുടെ ഗുണനിലവാരവും ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സ്റ്റേഷന്‍ പ്രിന്‍റര്‍ രഹിതമാക്കിയത്.

ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ച ലക്ഷ്യങ്ങളിലെത്താന്‍ സേന പ്രതിജ്ഞാബദ്ധരാണെന്ന് ഷാർജാ പോലീസ് ഡയറക്ടർ കേണൽ യൂസഫ് ഒബയ്ദ് ബിൻ ഹാർമോൽ പറഞ്ഞു. ഓഫീസ് ജോലികളുടെ വേഗതയും കാര്യക്ഷമതയും ഇതുവഴി വർധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രിന്ററോടൊപ്പം പേപ്പറുകളും സ്റ്റേഷനിൽ നിന്ന് ഒഴിവാക്കി. ക്രിമിനൽ കേസുകളുടെയും മറ്റ് വിവരങ്ങളുടെയും രേഖകൾ ഇനി ഡിജിറ്റൽ ആയി സൂക്ഷിക്കും.

ഉപഭോക്താക്കളുടെ സന്തോഷവും സംതൃപ്തിയും പരിസ്ഥിതിസംരക്ഷണവും മുൻനിർത്തിയാണ് ഇത്തരത്തിൽ തീരുമാനമെടുത്തത്. ഇതിലൂടെ പ്രവർത്തനചെലവ് ലാഭിക്കാനും സേന ലക്ഷ്യമിടുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More