LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹുന്‍സൂരില്‍ കോഴിക്കോടെക്കുള്ള സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

മൈസൂര്‍ ഹുന്‍സൂരില്‍ കോഴിക്കോടെക്കുള്ള സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിനി ഷെറിന്‍ (26) മരിച്ചത്. മുന്നുപേർക്ക് പരുക്കേറ്റു. ഇവരുടെ നില​ഗുരുതരമാണ്. കല്ലട കമ്പനിയുടെ ബസ് മറിഞ്ഞാണ് അപകടം. പരുക്കേറ്റവരെ മൈസൂര്‍ കെ ആര്‍ ആശുപത്രി, ഭവാനി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. 

ഇന്നലെ രാത്രി 10 മണിക്ക് ബം​ഗളൂരു കലാസിപാളയം സ്റ്റാന്റില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ബസ് പുലര്‍ച്ചെ അഞ്ച് മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. ബസിലെ യാത്രാക്കാർ ഭൂരിഭാ​ഗവും മലയാളികളാണ്.  കഴിഞ്ഞ ദിവസം കോയമ്പത്തൂർ അവിനാശിയിൽ കെ എസ് ആർ ടി സി വോൾവോ ബസും കണ്ടെയിനർ ലോറിയും കൂട്ടിയിടിച്ച് 19 മലയാളികൾ മരിച്ചിരുന്നു.

Contact the author

web desk