LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവിന് സൗദി അനുമതി നല്‍കി; വിമാന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കും

ഇന്ത്യയിലേക്ക് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ച് സൗദി അറേബ്യ. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നതിന് മാത്രമാണ് നിലവില്‍ അനുമതി. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരെ കൊണ്ടുവരുമെങ്കിലും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് യാത്രക്കാരെ കൊണ്ടുപോകില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വന്ദേഭാരത് സര്‍വീസിന് കീഴില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നത് തുടരുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം വേഗത്തിലായതോടെ ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബുധനാഴ്ചയാണ് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് സൗദി അറിയിപ്പ് നല്‍കുകയായിരുന്നു.

എന്നാല്‍ എത്ര കാലത്തേയ്ക്കാണ് വിമാനങ്ങള്‍ക്കുള്ള വിലക്ക് നിലനില്‍ക്കുകയെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചിട്ടില്ല.

Contact the author

News Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More