LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്; സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുക പ്രധാന ചർച്ചാവിഷയമാകും

ഇന്നത്തെ ജിഎസ്ടി കൗൺസിൽ യോഗത്തില്‍ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുക പ്രധാന ചർച്ചാവിഷയമാകും.

ജിഎസ്ടി നടപ്പാക്കിയത് വഴിയുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി ബിജെപി അനുകൂല സംസ്ഥാനങ്ങൾ 97,000 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി തിരഞ്ഞെടുത്തത്. എന്നാൽ, വെസ്റ്റ്-ബംഗാൾ, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ നയം അംഗീകരിച്ചിട്ടില്ല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ വായ്പയെടുക്കൽ പദ്ധതിയെ എതിർക്കുമെന്നും ജിഎസ്ടി നഷ്ടപരിഹാര കമ്മി പരിഹരിക്കുന്നതിന് ബദൽ സംവിധാനം ആവശ്യപ്പെടുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ജിഎസ്ടി കൗൺസിലിന്റെ വൈസ് ചെയര്മാനെ ബിജെപി ഇതര സംസ്ഥാനത്തുനിന്നും ഉടൻ നിയമിച്ചുകൊണ്ട് കൗൺസിലിലെ ബിജെപിയുടെ അപ്രമാദിത്വം ഉടൻ അവസാനിപ്പിക്കണമെന്നും സംസ്ഥാനങ്ങൾ യോഗത്തിൽ ആവശ്യപ്പെടും.  സംസ്ഥാനങ്ങളുടെ അതൃപ്തി പരിഹരിക്കുന്നതിനായി, നഷ്ടപരിഹാരത്തുക 97,000 കോടിയിൽ നിന്നും 1.1 ലക്ഷം കോടിയായി ഉയർത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ സംസ്ഥാനങ്ങളുടെ നഷ്ടം പരിഹരിക്കുന്നതിനായി കേന്ദ്രം രണ്ട് നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത്. ആർബിഐ സ്പെഷ്യൽ വിൻഡോ വഴി 97,000 കോടിയുടെ വായ്പ എടുക്കാമെന്നും അതല്ലെങ്കിൽ മൊത്തം നഷ്ടത്തുകയായ 2.35 ലക്ഷം കോടി രൂപ സംസ്ഥാങ്ങൾക്ക് വയ്പ്പോടെയെടുക്കാം. ആ തുക കേന്ദ്രം നൽകും പക്ഷെ പലിശ നൽകില്ല. ഈ രണ്ട് നിർദേശങ്ങളും ബിജെപി ഇതര സംസ്ഥാനങ്ങൾ അംഗീകരിച്ചിട്ടില്ല.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More