LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹത്രാസ് കൂട്ടബലാത്സംഗ കേസ്: പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍

ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം തങ്ങളുടെ അനുവാദമില്ലാതെയാണ് അധികൃതർ സംസ്കരിച്ചതെന്ന് പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, ക്രമസമാധാനം തകരാൻ ഇടയായതിനാലായാണ് മൃതദേഹം ധൃതിയിൽ സംസ്കരിച്ചതെന്ന വാദം ഹത്രാസ് ജില്ലാ ജഡ്ജി പ്രവീൺ കുമാർ ആവര്‍ത്തിച്ചു.

ലക്നൗ കോടതിയിൽ നിന്നും മൃതദേഹം സംസ്കരിക്കുന്നതിനെ സംബന്ധിച്ച് നിർദേശങ്ങളൊന്നും വന്നില്ലായിരുന്നെന്നും പ്രവീൺ പറഞ്ഞു. അതേസമയം, കേസ് സംസ്ഥാനത്തിന് പുറത്തുവെച്ച് അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതായി കുടുംബത്തിന്റെ അഡ്വക്കേറ്റ് സീമ കുഷ്വാഹ പറഞ്ഞു. കുടുംബം സുരക്ഷ ആവശ്യപ്പെട്ടതായും ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട്‌ പരസ്യമാക്കരുതെന്നും കുടുംബം കോടതിയിൽ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം സഹോദരങ്ങളുടെയും മൊഴിയെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം അർദ്ധരാത്രിയിൽ തിടുക്കപ്പെട്ട് സംസ്കരിച്ചത് ഉൾപ്പെടെയുള്ള  സംഭവങ്ങളിൽ കോടതി വിശദീകരണം തേടിയിരുന്നു. സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More