LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബൈഡന്‍ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയെന്ന് ട്രംപ്

വാഷിംഗ്‌ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർഥിയാണ് ജോ ബൈഡനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  തന്നെ പിന്തുണക്കുന്നവരോട് പെൻസിൽവാനിയയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും മോശം സ്ഥാനാർഥിയോടാണ് താൻ മത്സരിക്കുന്നത്. അത്തരത്തിൽ ഒരു വ്യക്തിയോട് തോൽക്കുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഒരു പ്രസംഗത്തിനിടെ ബൈഡൻ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ്‌ മിറ്റ് റോംമ്നേയുടെ പേര് മറന്നതും ട്രംപ് ചൂണ്ടിക്കാട്ടി. ഇത് തികച്ചും ലജ്ജാവഹമാണെന്ന് അദ്ദേഹം പറഞ്ഞു. ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യം ഭരിക്കുക കമ്മ്യൂണിസ്റ്റുകളായിരിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ബൈഡൻ ജയിച്ചാൽ ചൈന ജയിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹത്തെ ജയിപ്പിക്കുന്നത് അമേരിക്കയെ പിച്ചി ചീന്തുന്നതിന് തുല്യമാണെന്നും ട്രംപ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് വെറും 21 ദിവസം മാത്രം ബാക്കിനിൽക്കെ  താൻ ജയിക്കുമെന്ന് തന്നെയാണ് ട്രംപ് വിശ്വസിക്കുന്നത്. താൻ നാല് വർഷം കൂടി വൈറ്റ് ഹൗസിൽ ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. നവംബർ 3 നാണ് അമേരിക്കയിൽ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് നടക്കുന്നത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More