LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാക് സൈനിക മേധാവിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്

പാക് സൈനിക മേധാവിക്കെതിരെ മുന്‍ പ്രാധാന മന്ത്രി നവാസ് ഷെരീഫ്  രംഗത്ത്. തന്റെ സർക്കാരിനെ അട്ടിമറിച്ചതും, ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കിയതും, 2018 ലെ തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ കൊണ്ടുവന്നതും സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇമ്രാന്‍ ഖാന്‍ സർക്കാരിനെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനറൽ കമർ ജാവേദ് ബജ്‌വ, നന്നായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ സർക്കാരിനെ താഴെയിറക്കിയത് നിങ്ങളുടെ ഗൂഡ തന്ത്രങ്ങളാണ്. എന്നിട്ട് നിങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരു ഭരണകൂടത്തെയും രാജ്യത്തെയും നിങ്ങള്‍ സൃഷ്ടിച്ചു' ഷെരീഫ് പറഞ്ഞു. 

സർക്കാരിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ഒമ്പത് പ്രധാന പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ മാസം പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) എന്ന സംയുക്ത വേദി രൂപീകരിച്ചിരുന്നു. ഷെരീഫിന്‍റെ പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) ആണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഷെരീഫിന് അധികാരം നഷ്ടമാകുന്നത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More