LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിച്ചു. ഈ ഘട്ടത്തിൽ 15,000 പേർക്ക് വരെ പ്രതിദിനം ഉംറ കർമ്മങ്ങൾ നിർവഹിക്കാം. പുറത്തുനിന്നുള്ളവർക്കും ഇനിമുതൽ നമസ്കാരം നടത്താമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഇനിമുതൽ പ്രതിദിനം 40,000 പേർ ഹറമിൽ നമസ്കാരത്തിനെത്തും. 14 ദിവസത്തോളം നീണ്ടു നിൽക്കുന്ന ഉംറ തീർത്ഥാടനത്തിന്റെ രണ്ടാംഘട്ടത്തിൽ രണ്ടു ലക്ഷത്തിഇരുപതിനായിരം പേർ തീർഥാടനം നിർവഹിക്കാൻ എത്തും. പ്രാർത്ഥനാ കർമ്മങ്ങൾക്കായി മസ്ജിദുൽ ഹറമിൽ 5,60,000 പേർ ഒത്തുചേരും. മദീന റൗദയിലേക്കുള്ള സന്ദർശനവും അവിടെ വെച്ചുള്ള നമസ്കാരവും ഇന്നുമുതൽ ആരംഭിച്ചു. 11,880 പേർക്കാണ് റൗദാ സന്ദർശനത്തിനുള്ള അനുമതി നൽകിയിട്ടുള്ളത്.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിർത്തിവച്ച ഉംറ തീർത്ഥാടനം ഒക്ടോബർ നാലിനാണ് പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ പ്രതിദിനം 6000 തീർഥാടകർക്ക് മാത്രമായിരുന്നു പ്രവേശനാനുമതി നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് പ്രാർത്ഥനാ കർമ്മങ്ങൾ നിർവഹിക്കുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More