LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ജോ ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യക്ക് ഗുണം ചെയ്യില്ല': ട്രംപിന്‍റെ മകന്‍

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ ചൈനയോട് മൃദു സമീപനം സ്വീകരിക്കാന്‍ സാധ്യതയുള്ളതിനാൽ ഇന്ത്യയ്ക്ക് അത് നല്ലതല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ. ബൈഡനെതിരായ ആരോപണങ്ങളെക്കുറിച്ച് പറയുന്ന തന്റെ പുസ്തകത്തിന്‍റെ 'വിജയാഘോഷ' ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈഡന്‍റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ ഒരു മികച്ച ബിസിനസുകാരനാണെന്നും, ചൈന അയാള്‍ക്ക് 1.5 ബില്യൺ യുഎസ് ഡോളർ സഹായം നല്‍കിയിട്ടുണ്ടെന്നും ട്രംപ് ജൂനിയര്‍ പുതുതായി ആരോപിച്ചിട്ടുണ്ട്. ആ പണം യഥാര്‍ത്ഥത്തില്‍ ബൈഡനെ വിലക്കുവാങ്ങുന്നതിനാണെന്നും, അതുകൊണ്ട് ബൈഡൻ ചൈനയോട് മൃദു സമീപനം സ്വീകരിക്കുമെന്നുമാണ് ട്രംപ് ജൂനിയര്‍ അഭിപ്രായപ്പെടുന്നത്.

നവംബർ മൂന്നിനാണ് യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പുറത്തുവന്ന പ്രീ പോള്‍ സര്‍വ്വേകളിലെല്ലാം ജോ ബൈഡനാണ് മുന്നില്‍. കഴിഞ്ഞതവണ ട്രംപ്‌ ഗംഭീര ഭൂരിപക്ഷം നേടിയ മേഖലകളില്‍ പോലും ബൈഡനാണ് മുന്നില്‍. തോല്‍വി മുന്നില്‍കണ്ട് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ബൈഡനെതിരെ ശക്തമായ വ്യക്ത്യാധിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജോ ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് കമ്യൂണിസം കൊടികുത്തി വാഴുമെന്നും ക്രിമിനൽ കുടിയേറ്റക്കാരുടെ കുത്തൊഴുക്കായിരിക്കുമെന്നും ട്രംപ് ഇന്നലെ പറഞ്ഞിരുന്നു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More