LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിർഭയ: കുറ്റവാളികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന ഹർജി സുപ്രിംകോടതി മാർച്ച് 5 ലേക്ക് മാറ്റി

നിർഭയ കേസിലെ കുറ്റവാളികളെ  വെവ്വേറെ തൂക്കിലേറ്റാൻ അനുമതി തേടി കേന്ദ്രസർക്കാർ നൽകിയ ഹർജി സുപ്രിംകോടതി മാർച്ച് 5 ലേക്ക് മാറ്റി. പാട്യാല ഹൗസ് കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ഹർജി മാറ്റിവച്ചത്. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്ന് അംഗ ബെഞ്ചാണ് ഹർജി  മാറ്റിവെച്ചത്.

വധശിക്ഷ നടപ്പിലാക്കുന്നതിലെ വ്യവസ്ഥകളിൽ ഭേദഗതി വേണമെന്ന് കോടതിയിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോടതിയെ സമീപിക്കുകയാണെന്ന്  കേന്ദ്ര സർക്കാർ വാദിച്ചു. വധശിക്ഷ വെവ്വേറെ നടപ്പാക്കാൻ അനുമതി നിഷേധിച്ച് ഈ മാസം ആദ്യം ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. മാർച്ച് 3 ന് വധശിക്ഷ നടപ്പിലാക്കണമെന്ന് ഡൽഹി പട്യാല ഹൗസ് കോടതിയുടെ മരണവാറന്റ്.

പ്രതികളായ വിനയ് ശർമ, അക്ഷയ് കുമാർ, മുകേഷ് സിംഗ് എന്നിവരുടെ നിയമ സഹായത്തിനുള്ള എല്ലാ വഴികളും അടഞ്ഞിരുന്നു. ഇനി പവൻ ഗുപ്ത മാത്രമാണ് രാഷ്ട്രപതിക്ക് ദയാ ഹർജി നൽകാനുള്ളത്. ഇയാൾ ദയാ ഹർജി നൽകിയാൽ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളും.

Contact the author

web desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More