LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജസീന്തക്കൊപ്പം ന്യൂസിലാൻഡ് ഭരിക്കാന്‍ ഇനി മലയാളി വനിതയും

ന്യൂസിലാൻഡ് മന്ത്രിസഭയിൽ ഇടംനേടി മലയാളി വനിത. എറണാകുളം സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ജസീന്ത ആർഡൻ മന്ത്രിസഭയിൽ ഇടംനേടിയത്. ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ വംശജ ന്യൂസിലാൻഡ് മന്ത്രിസഭയിൽ അംഗമാകുന്നത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്കുണ്ട്.

 മൂന്ന് വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. സാമൂഹികം, സന്നദ്ധ മേഖല, യുവജനക്ഷേമം എന്നിവയാണ് വകുപ്പുകൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ന്യൂസിലാൻഡിൽ സാമൂഹ്യപ്രവർത്തകയായിരുന്നു പ്രിയങ്ക. 2006ലാണ് പ്രിയങ്ക രാധാകൃഷ്ണൻ ലേബർ പാർട്ടിയിൽ അംഗമായത്. 2017ൽ എംപിയായും 2019ൽ പാർലമെന്റ് പ്രൈവറ്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജെന്നി സെയില്‍സയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രിയങ്ക. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പിലാണ് മന്ത്രിസ്ഥാനം ലഭിച്ചത്.

കഴിഞ്ഞവർഷം പ്രിയങ്കക്കൊപ്പമാണ് ന്യൂസിലാൻഡ് പ്രസിഡന്റ് ജസീന്ത ആർഡൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നത്. ആശംസ അവർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ - ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സണാണു ഭര്‍ത്താവ്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More