LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യന്‍ വംശജനായ രാജാ കൃഷ്ണമൂര്‍ത്തിയ്ക്ക് യുഎസില്‍ മൂന്നാം തവണയും വിജയം

ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് കോണ്‍ഗ്രസുകാരന്‍ രാജാ കൃഷ്ണമൂര്‍ത്തി യുഎസ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് രാജാ കൃഷ്ണമൂര്‍ത്തി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

47 വയസുകാരനായ അദ്ദേഹത്തിന്റ മാതാപിതാക്കള്‍ തമിഴ്‌നാട്ടുകാരാണ്. യുഎസ് തെരഞ്ഞെടുപ്പില്‍ അനായാസമാണ് ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ പ്രസ്റ്റണ്‍ നെല്‍സണെ പിന്നിലാക്കി രാജാ കൃഷ്ണമൂര്‍ത്തി വിജയിച്ചത്. മുഴുവന്‍ വോട്ടുകളില്‍ 71 ശതമാനവും കൃഷ്ണമൂര്‍ത്തിയ്ക്കാണ് ലഭിച്ചത്. 2016 ലായിരുന്നു അദ്ദേഹം ആദ്യമായി അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ വംശജരായ അമി ബേരാ, റോ ഖന്ന, പ്രമീള ജയപാല്‍, ഹിരാല്‍ തിപിര്‍നേനി എന്നിവരും അമേരിക്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

അതേസമയം ഡെമോക്രോറ്റിക് പാര്‍ട്ടിയില്‍ നിന്ന് ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ്സാണ് മത്സരിക്കുന്നത്. ഇതുവരെയുളള ഫലങ്ങള്‍ പരിശോദിച്ചാല്‍ വീണ്ടും ട്രംപ് അധികാരത്തില്‍ വരാനാണ് സാധ്യത. നിലവില്‍ 225 സീറ്റുകളില്‍ ബൈഡനും 213 സീറ്റുകളില്‍ ട്രംപുമാണ് മുന്നേറുന്നത്. 270 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More