ഡല്‍ഹി: ഡല്‍ഹി അക്രമം അവസാനിപ്പിക്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവലിനെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇന്ന് രാവിലെ കലാപ ബാധിത പ്രദേശങ്ങള്‍ അജിത് ഡോവല്‍ സന്ദര്‍ശിച്ചിരുന്നു.ഇതിനു തൊട്ടു പിറകെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ചുമതല അജിത് ഡോവലിന് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച ആരംഭിച്ച അക്രമപ്രവര്‍ത്തനങ്ങള്‍ നാലാം ദിവസവും തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.
ഇതിനിടെ കലാപ ബാധിത പ്രദേശ ങ്ങളില്‍ ഇപ്പോഴും അക്രമം തുടരുന്നതായി പ്രദേശ വാസികളെ ഉദ്ദരി ച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോകുല്‍ പുര ,മുസ്തഫാബാദ്, ബ്രഹാം പുരി എന്നീ പ്രദേശങ്ങളില്‍ നിന്ന് വെടിയോച്ച കേള്‍ക്കുന്നതായും ഈ പ്രദേശങ്ങളില്‍ രാവിലെയും കല്ലേറ് നടന്നതായും റിപ്പോര്‍ട്ടുണ്ട്. മരണ പ്പെട്ടവരുടെ സംഖ്യ ഔദ്യോഗിക കണക്കു പ്രകാരം 20-ആണെങ്കിലും അതിലും കൂടുമെന്നാണ് അനൌദ്യോഗിക കണക്കുകള്‍.ഏകദേശം 35 -പീരെങ്കിലും മരനപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ദരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ പറയുന്നു.
അതേസമയം അക്രമത്തിനിടെ കാണാതായ ഒരാളുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെടുത്തു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഭോജ്പുരയിലൂടെ കടന്നു പോകുന്ന മലിനമായ നീര്‍ ചാലിലാണ് മൃതദേഹം കിടന്നിരുന്നത്. ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ലെന്ന കലാപ ബാധിതരുടെ പരാതിയെ തുടര്‍ന്ന് നടന്ന തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അക്രമം ഭയന്നു ഓടിപ്പോകുന്നതിനിടെ അഴുക്കുചാലില്‍ വീണുപോയതാവമെന്നാണ് നിഗമനം.ശരീരമാകെ ചെളിയില്‍ പൂണ്ട്,കൈ മാത്രം പുറത്ത് കാണാവുന്ന രീതിയിലാണ് മൃതദേഹം കണ്ടെടുത്തത്.