LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോഹന്‍ലാലിനെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം; അലനും താഹയും ജയിലില്‍ത്തന്നെ

തിരുവനന്തപുരം: മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍  ആഭ്യന്തര വകുപ്പ് നീക്കം. മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി ബന്ധപ്പെട്ടവരെ അറിയിച്ചത്. കഴിഞ്ഞ രണ്ടു തവണയും കേസില്‍ ഹാജരാവാന്‍ മോഹന്‍ലാല്‍ തയ്യാറായിരുന്നില്ല. അടുത്ത മാസം 23-ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് മോഹന്‍ലാല്‍ ഹാജരായില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ കോടതി സ്വാഭാവികമായും അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കും. ഇത് തടയണമെങ്കില്‍ കേസ് പിന്‍വലിക്കുക മാത്രമേ നിവൃത്തിയുള്ളൂ. അതിനുവേണ്ടിയുള്ള ശ്രമത്തിന്‍റെ  ഭാഗമായാണ് ആഭ്യന്തര സെക്രട്ടറിയുടെ കത്ത്. 

എന്നാല്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് മന്ത്രി കെ. രാജു വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ ആഭ്യന്തര വകുപ്പിന്‍റെ നീക്കം വനം വകുപ്പുമായി ആലോചിച്ചിട്ടല്ല എന്ന കാര്യം വ്യക്തമാണ്. അതേസമയം ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിന്‍റെ കോപ്പി പെരുമ്പാവൂര്‍  മജിസ്ട്രേറ്റ് കോടതി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്. 

മോഹന്‍ലാലിന്‍റെ കൊച്ചിയിലുള്ള വീട്ടില്‍ നിന്ന് 2011-ലാണ് റെവന്യു ഇന്‍ന്റലിജന്‍സ് അധികൃതര്‍ റെയ്ഡില്‍ ആനക്കൊമ്പ് പിടിച്ചെടുത്തത്. മോഹന്‍ലാല്‍ ഓന്നാം  പ്രതിയായ കേസില്‍ പി.എന്‍. കൃഷ്ണകുമാര്‍, നളിനി രാധാകൃഷ്ണന്‍, കെ.കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

അതേസമയം നിരവധി കേസുകള്‍ പിന്‍വലിക്കാനും ഒത്തുതീര്‍പ്പാക്കാനും ഇടപെടുന്ന ആഭ്യന്തര വകുപ്പ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത അലന്‍, താഹ എന്നിവരുടെ കാര്യത്തില്‍ കാണിക്കുന്ന അലംഭാവം സിപിഎം അണികളില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്‍റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ്‌ എന്‍ഐഎ-യില്‍ നിന്ന് കേസ് തിരിച്ച് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി അമിത് ഷാക്ക് കത്തയച്ചത്. അതിനു ശേഷം പിന്നീട് ഒരു നടപടിയും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതേവരെ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് സമൂഹത്തിലെ ഉന്നതരുടെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് ഇതിനുപിന്നിലെന്ന  ആരോപണം ശക്തമാവുകയാണ്. 

Contact the author

web desk

Recent Posts

Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
Web Desk 2 weeks ago
Editorial

നോ എന്‍ട്രി ബോര്‍ഡ് വേണ്ട; ചിലരുടെ താത്പര്യത്തിനനുസരിച്ച് ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല - കെ മുരളിധരന്‍

More
More
Web Desk 2 weeks ago
Editorial

പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം

More
More
Web Desk 2 weeks ago
Editorial

കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

More
More
National Desk 2 years ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 2 years ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More