LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഇനിയും ട്രംപ്‌തന്നെ അധികാരത്തില്‍ വരണം'; കൂറ്റന്‍ റാലികളുമായി ട്രംപ്‌ അനുകൂലികള്‍

വാഷിങ്ങ്ടണ്‍ ഡിസിയില്‍ ട്രംപ് അനുകൂലികളും ഇടതുപക്ഷ പ്രധിഷേധക്കാരും തമ്മില്‍ സംഘര്‍ഷം. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെയാണ് ട്രംപ് അനുകൂലികള്‍ യുഎസ് തലസ്ഥാനത്ത് പ്രധിഷേധിച്ചത്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ എന്ന ട്രംപിന്‍റെ മുദ്രാവാക്യം ഉദ്ധരിച്ചായിരുന്നു 'മില്ല്യണ്‍ മാഗാ മാര്‍ച്ച്' എന്ന ട്രംപ് അനുയായികളുടെ റാലി. ജനക്കൂട്ടത്തെ തുരത്താന്‍ പോലീസിന് പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കേണ്ടി വന്നു. ഇനിയും ട്രംപ് അധികാരത്തില്‍ വരണമെന്ന ആവശ്യമാണ് പ്രധിഷേധക്കാര്‍ ഉന്നയിക്കുന്നത്. വഞ്ചനയിലൂടെയാണ് തെരഞ്ഞെടുപ്പ് വിജയം അദ്ദേഹത്തിനു നഷ്ടമായതെന്നും പ്രധിഷേധക്കാര്‍ പറയുന്നു.

സമാധാനപരമായാണ് റാലി നടന്നതെങ്കിലും തിരികെ ഹോട്ടലുകളിലേക്കെത്തിയ ട്രംപ് അനുയായികളും 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍', 'ആന്‌റിഫ' പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയായിരുന്നു. അക്രമികള്‍ അവിടെ കൂടിയ ട്രംപ് അനുകൂലികളുടെ പതാക പിടിച്ചെടുക്കുകയും ട്രംപിന്റെ മുദ്രാവാക്യം എഴുതിയ തൊപ്പി കീറുകയും ചെയ്തു. ഹോട്ടലിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ  അക്രമികളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, തോല്‍വി സമ്മതിക്കാന്‍ വിസമ്മതിക്കുന്ന ഡൊണാള്‍ഡ് ട്രംപ്  തെരഞ്ഞെടുപ്പ് ഫലങ്ങളെ നിയമപരമായി നേരിടുമെന്നും പറഞ്ഞിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More