LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'വാക്‌സിൻ വിതരണ ഘട്ടത്തിൽ സാധാരണക്കാർ തഴയപ്പെട്ടേക്കാം'- ഡബ്ലിയുഎച്ച്ഒ

കൊവിഡ് വാക്‌സിൻ വിതരണ പദ്ധതിക്ക് അത്യാവശ്യമായി മുപ്പതിനായിരം കോടി രൂപയോളം ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിൻ വിതരണ ഘട്ടത്തിൽ  സാധാരണക്കാർ തഴയപ്പെട്ടേക്കാമെന്ന ആശങ്കയും ഡബ്ലിയുഎച്ച്ഒ തലവൻ ടെഡ്രോസ് അഥനോം ഗബ്രെയേസസ് പങ്കുവെച്ചു. ജനീവയിൽ നടന്ന വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള വാക്‌സിൻ നിർമാണ പദ്ധതിയായ കൊവാക്സിൽ നിരവധി രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ കൊവിഡ് വാക്സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗവി വാക്‌സിൻ ഗ്രൂപ്പും ഡബ്ലിയുഎച്ച്ഒയും ചേർന്ന് നിർമ്മിച്ച പദ്ധതിയാണ് കൊവാക്സിൻ. ഇതുവരെ 35,000 കോടി രൂപയാണ് പദ്ധതിക്കായി സ്വരുക്കൂട്ടിയത്.

അതേസമയം, കൊവിഡ് വ്യാപകമായി പടരുന്ന എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് വാക്‌സിൻ എപ്പോൾ ലഭിക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നും ഗവേഷകർ വാക്‌സിൻ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന കേരളം,ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര,പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ ,ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് മോദി യോഗം ചേര്‍ന്നത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More