LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നെതാന്യാഹു, മുഹമ്മദ്‌ ബിന്‍ സായിദ് എന്നിവര്‍ക്ക് നൊബേല്‍ നാമനിര്‍ദ്ദേശം

അബുദാബി: ഇസ്രയേലുമായി അറബ് രാഷ്ട്രങ്ങളുടെ അകല്‍ച്ച കുറയ്ക്കുന്ന നടപടികള്‍ക്ക് നേതൃത്വം വഹിച്ചവര്‍ എന്ന നിലയ്ക്കാണ് ഇരു രാഷ്ട്രങ്ങളിലെയും ഭരണാധികാരികള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആശയമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ്  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അബുദാബി ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നെഹ്യാനെയും 2021 ലെ നൊബേല്‍ സമ്മാനത്തിനു പരിഗണിക്കപ്പെടുന്നവരുടെ പേരുകളിലേക്ക് നാമനിര്‍ദ്ദേശം നടത്തിയത്.

അയര്‍ലാന്‍ഡില്‍ നിന്ന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഡേവിഡ് ട്രിംബില്‍ ആണ് ഇരു രാഷ്ട്രങ്ങളിലെയും ഭരണാധികാരികള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. അയര്‍ലാന്‍ഡിലെ മുന്‍ മന്ത്രികൂടിയായ ഡേവിഡ് ട്രിംബിലിന് 1998 ലാണ് നൊബേല്‍ സമ്മാനം ലഭിച്ചത്.

പലസ്തീന്‍ ജനതക്കെതിരായ മനുഷ്യത്വ രഹിതമായ ആക്രമണങ്ങളുടെ പേരില്‍ പശ്ചിമേഷ്യയിലെ രാഷ്ട്രീയം പതിറ്റാണ്ടുകളായി സംഘര്‍ഷഭരിതമാണ്. ഇത് ലഘൂകരിക്കാനും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനും ഇസ്രയേലും യു എ ഇ യും നേതൃത്വപരമായ പങ്കുവഹിച്ചു എന്നതിനുള്ള അംഗീകാരമായാണ് ഈ നമനിര്‍ദ്ദേശത്തെ ഇരു രാജ്യങ്ങളും കാണുന്നത്.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More