LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കുമോ?

COVID-19 ചൈനക്ക് പുറത്തും അതിവേഗം വ്യാപിക്കുന്നതിനാല്‍, 2020-ലെ ടോക്കിയോ ഒളിമ്പിക്സ് ഗെയിംസ് റദ്ദാക്കാനോ മാറ്റിവയ്ക്കാനോ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ആതിഥേയ നഗരത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നതിനാല്‍ ഒളിമ്പിക്സ്  റദ്ദാക്കാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ദ്ധർ പറയുന്നു. കൂടാതെ സ്പോൺസർമാർ, ബ്രോഡ്കാസ്റ്റർമാർ, മറ്റ് പങ്കാളികൾ എന്നിവര്‍ക്കും അത് കോടികളുടെ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. അടുത്ത മാസം ചൈനയിൽ നടക്കേണ്ട ലോക ഇൻഡോർ ചാമ്പ്യൻഷിപ്പുകൾ ഇതിനകംതന്നെ മാറ്റിവച്ചിട്ടുണ്ട്.

ജൂലൈ 24-നാണ് ഒളിമ്പിക്സ് ആരംഭിക്കേണ്ടത്. എന്നാല്‍ അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണ ശക്തമായി പടരുന്നതിനാല്‍ എത്രകാലത്തേക്ക് നീട്ടിവയ്ക്കും എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു. പക്ഷെ, അന്തിമ തീരുമാനമെടുക്കാന്‍ മാര്‍ച്ച് അവസാനംവരെ സമയമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്.

അതേസമയം, കൊറോണ നിയന്ത്രണാതീതമായി പടരുകയാണ്. ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ 50 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.  ദക്ഷിണ കൊറിയയിൽ ഒറ്റ ദിവസം കൊണ്ട് 594 പുതിയ കേസുകള്‍ രേഖപ്പെടുത്തി. അതോടെ കൊറിയയിലെ മൊത്തം രോഗികളുടെ എണ്ണം 2,931 ആയി ഉയർന്നു. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിച്ച രാജ്യമാണ് ദക്ഷിണ കൊറിയ.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More