LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഷ്ട്രീയ പ്രവേശനത്തില്‍ ഉടൻ തീരുമാനമെന്ന് രജീനീകാന്ത്

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കുമെന്ന് സൂപ്പർ സ്റ്റാർ രജീനീകാന്ത്. രജനി മക്കള്‍ മന്ദ്രത്തിന്റെ മുതിർന്ന പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. കോടമ്പാക്കത്ത് രജനീകാന്തിന്റെ ഉടമസ്ഥതതയിലുള്ള ഓഡിറ്റോറിയത്തിലാണ് യോ​ഗം നടന്നത്. യോ​ഗത്തിന് ശേഷം ഓഡിറ്റോറിയത്തിന് പുറത്ത് തടിച്ച് കൂടിയ ആരാധകരോട് രജനി കൈവീശികാണിച്ചു.  

ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവർ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു, എന്റെ അഭിപ്രായങ്ങൾ അവരോട് പറഞ്ഞു.  എന്ത് തീരുമാനമെടുത്താലും അവർ എന്റെ പക്ഷത്തുണ്ടാകുമെന്ന് അവർ  ഉറപ്പ് നൽകി. രാഷ്രീയ തീരുമാനം എത്രയും വേഗം താൻ പ്രഖ്യാപിക്കും- രജനീകാന്ത് പറഞ്ഞു. 

രാഷ്ട്രീയ പ്രവേശനം വൈകിയേക്കാമെന്ന് കഴിഞ്ഞ മാസം താരം സൂചന നൽകിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രജനീകാന്ത് രാഷ്ട്രീയ പ്രവേശനം വൈകുമെന്ന് തരത്തിൽ കത്ത് പുറത്തുവന്നിരുന്നു. എന്നാൽ കത്തിന്റെ ഉള്ളടക്കങ്ങൾ വ്യാജമാണെന്ന് രജനീകാന്ത് വ്യക്തമാക്കി. തുടർന്ന് രജനി മക്കൽ മന്ദ്രം അംഗങ്ങളുമായി ഉചിതമായ കൂടിയാലോചനയ്ക്ക് ശേഷം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് ട്വീറ്റ് ചെയ്തിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നടനും മക്കൾ നീദി മന്ദ്രം നേതാവുമായി കമൽഹാസുനും രജനീകാന്തും തമിഴ്‌നാടിന്റെ ക്ഷേമത്തിനായി ആവശ്യമെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 234 നിയോജകമണ്ഡലങ്ങളിലും തന്റെ പാർട്ടി മത്സരിക്കുമെന്ന് 2017 ൽ രജനീകാന്ത് പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More