LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന: പവന് 36,880 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 160 രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 600 രൂപ കൂടിയിരുന്നു. പവന് 36,880 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4610 രൂപയുമായി. ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയില്‍ 1,120 രുപയുടെ വര്‍ധനവാണുണ്ടായത്. നവംബര്‍ 30ന് 35,760 രൂപയിലേയ്ക്ക് വിലതാഴ്ന്നിരുന്നു.

കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതിയെതുടര്‍ന്ന് കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വര്‍ണത്തിന് ഡോളറിന്റെ തളര്‍ച്ചയാണ് ആശ്വാസമായത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില കൂടി. ട്രോയ് ഔണ്‍സിന് 1,830 ഡോളര്‍ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,172 രുപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നതിന് ശേഷമാണ് സ്വർണവില കഴിഞ്ഞ നാലു ദിവസമായി ഉയരുന്നത്. 

Contact the author

Business Desk

Recent Posts

National Desk 3 years ago
Business

ഐ ടി ജോലി ഉപേക്ഷിച്ച് കഴുതപ്പാല്‍ വില്‍ക്കുന്ന യുവാവിന് 17 ലക്ഷം രൂപയുടെ ഓര്‍ഡര്‍

More
More
Web Desk 4 years ago
Business

ബൈക്ക് സ്നേഹികളുടെ നൊസ്റ്റാള്‍ജിയ-'യെസ്ഡി റോഡ്‌സ്റ്റര്‍' വീണ്ടും വിപണിയില്‍

More
More
Business Desk 4 years ago
Business

ടാറ്റ സൈനിക വിമാന നിർമ്മാണത്തിലേക്ക്; എയർബസുമായി കരാർ ഒപ്പിട്ടു

More
More
Business Desk 4 years ago
Business

ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കൽ: റിലയൻസ് ​ഗ്രൂപ്പിനെതിരെ ആമസോണിന് സുപ്രീം കോടതിയിൽ ജയം

More
More
Business Desk 4 years ago
Business

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ബ്രാൻഡ് എന്ന അംഗീകാരം ഇന്ത്യൻ കമ്പനിക്ക്

More
More
Web Desk 4 years ago
Business

വിലകുറഞ്ഞ സ്മാർട്ട് ഫോൺ 'ജിയോ നെക്സ്റ്റ്' പുറത്തിറക്കാനൊരുങ്ങി മുകേഷ് അംബാനി

More
More