അറ്റ്ലാന്റ: ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണിയപ്പോഴും ബൈഡന്‍തന്നെ വിജയിച്ചു. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന ഡോണാള്‍ഡ് ട്രംപിന്റെ പരാതിയെത്തുടര്‍ന്ന് നടന്ന രണ്ടാമത് വോട്ടെണ്ണലിലും ബൈഡന് വിജയിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബാലറ്റ് വോട്ടുകള്‍ മൂന്ന് തവണ എണ്ണിയെന്നും ഫലത്തില്‍ മാറ്റം ഇല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോര്‍ജിയയിലെ നിയമമനുസരിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ അന്തരം 0.5% ആണെങ്കില്‍ വിജയ സാധ്യത കുറവായ സ്ഥാനാര്‍ത്ഥിക്ക് രണ്ടാമതും വോട്ടെണ്ണല്‍ നടത്താന്‍ അഭ്യര്‍ത്ഥിക്കാം. 12,670 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജോ ബൈഡന് വിജയിച്ചുവെന്ന ഫലം വന്നതിനു പിന്നാലെ വീണ്ടും വോട്ടെണ്ണല്‍ അഭ്യര്‍ത്ഥിച്ച് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തുകയായിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ട്രംപ് നല്കിയ ഹര്‍ജികളെല്ലാം കോടതി തളളിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്ന് കോടതി കണ്ടെത്തി.