LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലൈഫ് മിഷൻ: അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹർജി സമർപ്പിച്ചു

വടക്കാഞ്ചേരി ലൈഫ് മിഷൻ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.  ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ  അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ നീക്കണമെന്നാണ് സിബിഐയുടെ ആവശ്യം. ക്രമക്കേടിൽ ഉന്നത ഉദ്യോ​ഗസ്ഥർ അടക്കം പങ്കാളികളാണെന്നും വൻ തോതിൽ കൈക്കൂലി കൈമാറിയിട്ടുണ്ടെന്നും ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഭാ​ഗിക സ്റ്റേ നിലനലി‍ക്കുന്നതിൽ ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്യാൻ കഴിയുന്നില്ലെന്ന് സിബിഐ വ്യക്തമാക്കി.

 ലൈഫ് മിഷനിൽ എഫ്സിആർഎ നിലനിൽക്കില്ലെന്ന സർക്കാർ വാദം അം​ഗീകരിച്ചാണ് ഹൈക്കോടതി അന്വേഷണം സ്റ്റേ  ചെയ്തത്. സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്.രണ്ട് മാസത്തിന് ശേഷം ഹർജികളിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. സിബിഐയുടെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. അതേസമയം യൂണിടാക്കിനും സന്തോഷ് ഈപ്പനും എതിരായ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല.

വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിക്കെതിരെ  സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ യുവി ജോസാണ് ഹർജി നൽകിയത്. സംസ്ഥാന മന്ത്രിസഭാ യോ​ഗമാണ് സിബിഐ അന്വേഷണത്തിന് എതിരെ ഹർജി നൽകാൻ തീരുമാനിച്ചത്.  ഇതേ ആവശ്യം ഉന്നയിച്ച് കേസിലെ പ്രതി യൂണിടാക് എംഡി സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More