LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജിയോ 5G നെറ്റ്‌വര്‍ക്ക് 2021 മുതല്‍ ലഭ്യമാകുമെന്ന് മുകേഷ് അംബാനി

ന്യൂഡല്‍ഹി: 2021ഓടെ ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ കമ്പനി. കമ്പനിയുടെ സിഇഒ മുകേഷ് അംബാനിയാണ് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. അടുത്ത വര്‍ഷം പകുതിയോടെ 5ജി സേവനങ്ങള്‍ ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 5ജി നെറ്റ്‌വര്‍ക്ക് തദ്ദേശീയമായി നിര്‍മ്മിക്കുമെന്നും അംബാനി വ്യക്തമാക്കി.

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുളള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാല്‍ 5ജി നെറ്റ്‌വര്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയിലാവും നിര്‍മ്മിക്കുക. ഇന്ത്യയിലെ 5ജി വിപ്ലവത്തിന് തുടക്കമിടുന്നത് ജിയോ ആയിരിക്കുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിലാവും 5ജി നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനം. ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്കിന്റെ വരവ് രാജ്യത്തിന്റെ സ്വയംപര്യാപ്തത കൈവരിക്കാനുളള ശ്രമത്തെ സഹായിക്കും. വലിയൊരു വ്യവസായ വിപ്ലവത്തിന് രാജ്യം സാക്ഷ്യംവഹിക്കുമെന്നും അംബാനി പറഞ്ഞു.

ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്ക് വരാന്‍ ഇനിയും മൂന്നോ അതിലധികമോ വര്‍ഷമെടുക്കുമെന്ന ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തലിന്റെ പ്രസ്താവനയെത്തുടര്‍ന്നായിരുന്നു അംബാനിയുടെ പ്രഖ്യാപനം.

Contact the author

Business Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More