LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്: മാസ്ക്ക് പോര ഡയപറും വേണം - വിമാന ജീവനക്കാരോട് ചൈന

ബീജിംഗ്: വിമാനത്തിലെ ബാത്ത്‌റൂം ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് ചൈന. കൊവിഡ് വ്യാപന സാധ്യത കൂടുതലുളള രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങളിലെ ജീവനക്കാരോട് ബാത്ത്‌റൂം ഉപയോഗിക്കാതെ ഡിസ്‌പോസിബിള്‍ ഡയപ്പറുകള്‍ ധരിക്കാന്‍ നിര്‍ദേശം. ഡയപ്പറുകള്‍ ധരിക്കുന്നതുവഴി അണുബാധയുണ്ടാവാനുളള സാധ്യത കുറയ്ക്കാന്‍ കഴിയുമെന്നാണ് ചൈനീസ് ഏവിയേഷന്‍ റെഗുലേറ്റര്‍ പറയുന്നത്.

കൊവിഡ് വൈറസ് പകരാതിരിക്കാന്‍ എയര്‍ലൈന്‍സിനു നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് വിമാനത്തിലെ ജീവനക്കാര്‍ക്കുളള നിര്‍ദേശം. കൊവിഡ് ബാധ കൂടുതലുളള രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങള്‍ മാര്‍ഗനിര്‍ദേശം പാലിക്കണമെന്ന്് സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ക്യാബിന്‍ക്രൂ അംഗങ്ങള്‍ മാസ്‌കുകള്‍, കൈയ്യുറകള്‍, ഡിസ്‌പോസിബിള്‍ വസ്ത്രങ്ങള്‍, ഷൂ കവറുകള്‍ എന്നിവ ധരിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ക്യാബിനെ ക്ലീന്‍ ഏരിയ, ബഫര്‍ സോണ്‍, പാസഞ്ചര്‍ സിറ്റിംഗ് ഏരിയ, ക്വാറന്റൈന്‍ ഏരിയ എന്നിങ്ങനെ ഡിസ്‌പോസിബിള്‍ കര്‍ട്ടനുകള്‍കൊണ്ട് വേര്‍തിരിക്കണം. അവസാനത്തെ മൂന്ന് നിരകള്‍ അടിയന്തര ക്വാറന്റൈന്‍ മേഖലയാക്കണം തുടങ്ങിയവയാണ് മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചത് ചൈനീസ് വ്യോമമേഖലയെ തീവ്രമായി ബാധിച്ചിരുന്നു. എന്നാല്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ കൊവിഡ് നിയന്ത്രിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ ചൈന രോഗത്തില്‍ നിന്ന് മുക്തിനേടി സാധാരണനിലയിലേക്ക് മടങ്ങുകയാണ്.


Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More