LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപ് തോല്‍വി സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് മെലാനിയ വൈറ്റ് ഹൗസ് വിടുന്നു

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡോണല്‍ ട്രംപ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോല്‍വി സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രഥമവനിത മെലാനിയ ട്രംപ് വൈറ്റ് ഹൗസ് വിടാനൊരുങ്ങുന്നു. അടുത്തിടെ നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ തോല്‍വി സമ്മതിക്കാന്‍ ട്രംപ് വിസമ്മതിക്കുന്നത് ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. അതിനുപിന്നാലെയാണ് മെലാനിയ വൈറ്റ് ഹൗസ് വിടുന്നുവെന്ന വാര്‍ത്ത വന്നിരിക്കുന്നത്.

വൈറ്റ്ഹൗസ് വിട്ടശേഷം തനിക്ക് ലഭിക്കുന്ന ബജറ്റിനെക്കുറിച്ചും സ്റ്റാഫുകളുടെ എണ്ണത്തെകുറിച്ചും അറിയാനായി മെലാനിയ ശ്രമിച്ചതാണ് വൈറ്റ് ഹൗസ് വിടുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കു കാരണം. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് 20,000 ഡോളര്‍ മാത്രമാണ് പ്രഥമവനിതയായിരുന്നവര്‍ക്ക് പ്രതിവര്‍ഷം  ലഭിക്കുക അതും ഭര്‍ത്താവിന്റെ മരണശേഷം മാത്രമായിരിക്കും.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാനായി ട്രംപ് പെന്‍സില്‍വാനിയ അടക്കം നിരവധി സംസ്ഥാനങ്ങളിലാണ് കേസ് ഫയല്‍ ചെയ്തത്. തെളിവുകളൊന്നും ഇല്ലാതെയാണ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ട്രംപ് പക്ഷം ആരോപിക്കുന്നതെന്ന് കോടതി കണ്ടെത്തിയിരുന്നു.  യാതൊരു തെളിവുകളുമില്ലാതെ വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി നിലപാടെടുത്തു.


Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More