LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ അനുകൂലിച്ച മാധ്യമ പ്രവര്‍ത്തകനെ തൂക്കിലേറ്റി

ടെഹ്‌റാന്‍: ഇറാനിലെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകന്റെ വധശിക്ഷ നടപ്പാക്കി. 2017ല്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ നടന്ന രാജ്യവ്യാപക പ്രതിഷേധത്തെ അനുകൂലിച്ചുകൊണ്ടുളള വാര്‍ത്തകള്‍ നല്‍കിയതിന് നാടുകടത്തപ്പെട്ട മാധ്യമപ്രവര്‍ത്തകനാണ് ഇപ്പോള്‍ വധിക്കപ്പെട്ടത്. 47 കാരനായ റുഹോള സാമിനെ ഇന്ന് രാവിലെയാണ് തൂക്കിലേറ്റിയതെന്ന് ഐആര്‍എന്‍എ ന്യൂസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാരപ്രവര്‍ത്തനം ചുമത്തി ജൂണിലാണ് സാമിന് വധശിക്ഷ വിധിച്ചത്. രാജ്യദ്രോഹം, അഴിമതി തുടങ്ങിയ കേസുകളും മാധ്യമപ്രവര്‍ത്തകനുമേല്‍ ചുമത്തിയിട്ടുണ്ട്. സാമിന്റെ അമാഡ് ന്യൂസ് എന്ന വെബ്‌സൈറ്റും ടെലിഗ്രാമിലെ അദ്ദേഹത്തിന്റെ ചാനലും വഴി ഇറാനിന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ അദേഹം വിമര്‍ശിച്ചിരുന്നു. ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികളെയും റുഹോള സാം പുറത്തുകൊണ്ടുവന്നിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തെ അനുകൂലിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം. ഇറാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു 2017 അവസാനത്തോടെ ആരംഭിച്ച ഭരണകൂടത്തിനെതിരായ പ്രക്ഷോഭം.

ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ പെട്ടെന്നുണ്ടായ കുതിച്ചുചാട്ടമാണ് പ്രതിഷേധങ്ങളുടെ തുടക്കം. ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനിയെ നേരിട്ട് വെല്ലുവിളിക്കുന്ന വീഡിയോകള്‍ സാം തന്റെ ഓണ്‍ലൈന്‍ ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു. സാമിന്റെ ചാനലിലൂടെയാണ് സമരങ്ങളുടെ വിവരവും ഉളളടക്കങ്ങളും പുറത്തുവിട്ടിരുന്നത്. ഇതിനെത്തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി സാമിനെ നാടുകടത്തുകയും ചെയ്തിരുന്നു. നാടുകടത്തപ്പെട്ട സാം ഫ്രാന്‍സിലായിരുന്നു പിന്നീട് താമസിച്ചിരുന്നത്. അവിടെനിന്നും ഇറാനിലേക്ക് മടങ്ങിയെത്തിയപ്പോള്‍ രഹസ്വാന്യേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അദ്ദേഹത്തിനു നല്‍കിയ വധശിക്ഷ ഇറാനിലെ അഭിപ്രായസ്വാതന്ത്രത്തിനും പത്രസ്വാതന്ത്രത്തിനും ഏറ്റ കനത്ത പ്രഹരമാണെന്ന് ഫ്രാന്‍സ് വിമര്‍ശിച്ചു. 2017ലെ പ്രക്ഷോഭത്തില്‍ അയ്യായിരത്തിലേറേപ്പേര്‍ അറസ്റ്റിലാവുകയും 25 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More