LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നൈജീരിയയില്‍ സ്‌കൂള്‍ കുട്ടികളെ തട്ടികൊണ്ടുപോയ ഭീകരര്‍ കീഴടങ്ങി

അബൂജ: നൈജീരിയയില്‍ സ്‌കൂള്‍ ആക്രമിച്ച്  വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടുപോയ ഭീകരര്‍ കീഴടങ്ങി. വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞതിനു പിന്നാലെയായിരുന്നു കീഴടങ്ങലെന്ന് പ്രധാനമന്ത്രി മുഹമ്മദു ബുഹാരി വ്യക്തമാക്കി. പത്തു കുട്ടികളെയാണ് ഭീകരര്‍ ബന്ദികളാക്കിയത്. അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കട്‌സീനയിലെ ഓള്‍ ബോയ്‌സ് സ്‌കൂളില്‍ വെളളിയാഴ്ച്ചയാണ് ഭീകരാക്രമണം നടന്നത്. അക്രമികള്‍ മോട്ടോര്‍ ബൈക്കുകളിലെത്തി വെടിവയ്ക്കാന്‍ തുടങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. വെടിവയ്പ്പിനിടെ കാണാതായ ഇരുനൂറോളം വിദ്യാര്‍ത്ഥികളില്‍ പലരും മടങ്ങിയെത്തിയിരുന്നു എന്നാല്‍ നിരവധി കുട്ടികളെ ആയുധധാരികള്‍ പിടിച്ചുകൊണ്ടുപോകുന്നതു കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. വടക്കന്‍ നൈജീരിയയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 1,100ലധികം ആളുകളെ കൊളളക്കാര്‍ വധിച്ചിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ അംനെസ്റ്റി ഇന്റര്‍നാഷലിന്റെ റിപ്പോര്‍ട്ട്.  അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ആരോപണങ്ങളുണ്ട്.

നൈജീരിയയില്‍ ഇത്തരത്തിലുളള ആക്രമണങ്ങള്‍ കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുളള തട്ടിക്കൊണ്ടുപോകല്‍, തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം, മേഖലയിലെ എണ്ണഖനികളിലെ വരുമാനത്തിന്റെ പങ്ക് ആവശ്യപ്പെട്ടുകൊണ്ടുളള സംഘങ്ങളുടെ കലാപം തുടങ്ങി നൈജീരിയയില്‍ അരക്ഷിതാവസ്ഥ വളര്‍ന്നുവരുന്ന സാഹചര്യമാണ്. സ്‌കൂളിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ബോര്‍ഡിംഗ് സ്‌കൂളുകളും അടച്ചുപൂട്ടാന്‍ കട്‌സീന ഗവര്‍ണ്ണര്‍ അമിനോ ബെല്ലോ മസാരി ഉത്തരവിട്ടിരുന്നു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More