LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'മക്കള്‍ സേവൈ കക്ഷി'യുമായി രജനീകാന്ത്; ചിഹ്നം ഓട്ടോറിക്ഷ

ചെന്നൈ: നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയപാര്‍ട്ടി ചിഹ്നം ഓട്ടോറിക്ഷയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് മാറ്റി രജിസ്റ്റര്‍ ചെയ്തു. ഡിസംബര്‍ 31ന് തന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം നടത്താനൊരുങ്ങുകയാണ് തമിഴ് സിനിമയുടെ സ്റ്റൈല്‍ മന്നന്‍.

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം തമിഴ്‌നാടും ദേശീയരാഷ്ട്രീയവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം രജനീകാന്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവണ്ണാമലയില്‍നിന്നും മത്സരിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സത്യനാരായണറാവു പറഞ്ഞിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഹൈദരാബാദില്‍ തന്‍റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിലാണ് താരം. എന്നാല്‍ രജനികാന്തിന്‍റെ പാര്‍ട്ടി അംഗങ്ങള്‍ ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. രജനിയുടെ പേരില്‍ മറ്റാരോ കമ്മീഷനില്‍ അപേക്ഷ നല്കിയതനെന്ന ആരോപണവും ഉയരുന്നുണ്ട്. നടന്‍ കമലഹാസന്റെ പാര്‍ട്ടി ചിഹ്നമായ ടോര്‍ച്ച് ഇത്തവണ അദ്ദേഹത്തിനു നഷ്ടമായി. പുതുച്ചേരിയില്‍ മാത്രമാണ് മക്കള്‍ നീതി മയ്യത്തിനു ടോര്‍ച്ച് ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുമതിയുള്ളത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More