LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നൈജീരിയയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിച്ചു

അബൂജ: നൈജീരിയയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിച്ചതായി നൈജീരിയന്‍ പോലീസ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ആയുധധാരികളായ ഭീകരര്‍ രണ്ട് ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയത്. ഓയോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഇബാഡനിലിലെ ഫാമില്‍ നിന്ന് ഇരുവരും തിരിച്ചുപോകുന്നതിനിടെയായിരുന്നു സംഭവം. ബന്ധികളെ ഭീകരരുടെ കാട്ടിലെ ഒളിത്താവളത്തിലേക്കാണ് കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമായി.

സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു ഭീകരരുമായുളള ഏറ്റുമുട്ടലെന്നും ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റതായും പോലീസ്  പറഞ്ഞു. രണ്ട് മൃതദേഹങ്ങള്‍ കാട്ടില്‍ നിന്ന് കണ്ടെടുത്തു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സംസ്ഥാനപോലീസ് വക്താവ് ഒലുംബെംഗ ഫഡേയി പറഞ്ഞു. നൂറുകണക്കിന് ഇന്ത്യന്‍ വംശജരാണ് നൈജീരിയയില്‍ താമസിക്കുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ട് വിദേശികളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയില്‍ സര്‍വ്വസാധാരണമാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കഴിഞ്ഞ ദിവസം എണ്ണൂറോളം വിദ്യാര്‍ത്ഥികളുളള കട്‌സീനയിലെ ഓള്‍ ബോയ്‌സ് സ്‌കൂളില്‍ ഭീകരാക്രമണം നടക്കുകയും ഭീകരര്‍ നിരവധി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. ആറുമാസത്തിനിടെ 1,100ലധികം ആളുകളെ കൊളളക്കാര്‍ വധിച്ചിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ അംനെസ്റ്റി ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ട്.  നൈജീരിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുളള ആക്രമണങ്ങള്‍ കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More