LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലൈഫ് മിഷനിൽ സ്റ്റേ നീക്കണമെന്ന സിബിഐ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

വടക്കാഞ്ചേരി ലൈഫ് മിഷൻ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരി​ഗണിക്കും.  സിബിഐ ഹർജിക്കെതിരെ വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കഴിഞ്ഞ ദിവസം സർക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.    സ്റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യത്തിൽ കോടതി വിശദമായ വാദം കേൾക്കും. സ്റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യത്തിൽ  ഇടക്കാല ഉത്തരവ് ഇറക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചിരുന്നു. സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി ജനുവരി 17 വരെ നീട്ടി.  സംസ്ഥാന സർക്കാറിനായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ ഹാജരാകും. 

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ  അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ നീക്കണമെന്നാണ് സിബിഐയുടെ ആവശ്യം. ക്രമക്കേടിൽ ഉന്നത ഉദ്യോ​ഗസ്ഥർ അടക്കം പങ്കാളികളാണെന്നും വൻ തോതിൽ കൈക്കൂലി കൈമാറിയിട്ടുണ്ടെന്നും ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഭാ​ഗിക സ്റ്റേ നിലനലി‍ക്കുന്നതിൽ ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്യാൻ കഴിയുന്നില്ലെന്ന് സിബിഐ വ്യക്തമാക്കി. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 ലൈഫ് മിഷനിൽ എഫ്സിആർഎ നിലനിൽക്കില്ലെന്ന സർക്കാർ വാദം അം​ഗീകരിച്ചാണ് ഹൈക്കോടതി അന്വേഷണം സ്റ്റേ  ചെയ്തത്. സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്.രണ്ട് മാസത്തിന് ശേഷം ഹർജികളിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. സിബിഐയുടെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. അതേസമയം യൂണിടാക്കിനും സന്തോഷ് ഈപ്പനും എതിരായ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More