LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭയപ്പെടേണ്ട കാര്യമില്ല; വാക്‌സിന്‍ തത്സമയം സ്വീകരിച്ച് ജോ ബൈഡന്‍

നെവാര്‍ക്ക് : കൊവിഡ് വാക്‌സിന്‍ തത്സമയം സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനിലുളള അമേരിക്കക്കാരുടെ ആശങ്കകള്‍ ഒഴിവാക്കാനാണ് അദ്ദേഹം വാക്‌സിനെടുക്കുന്ന ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്. നെവാര്‍ക്കിലെ ക്രിസ്റ്റീന ഹോസ്പിറ്റലില്‍ നിന്നാണ് എഴുപത്തിയെട്ടുകാരനായ ബൈഡന്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചത്.

വാക്‌സിന്‍ എടുക്കുമ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മാസ്‌ക് ധരിക്കുകയും വിദഗ്ദരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു. ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും വാക്‌സിന്‍ സ്വീകരിച്ച് കാംപൈയ്‌ന്റെ ഭാഗമായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അമേരിക്കക്കാരുടെ കൊവിഡ് വാക്‌സിനുമേലുളള ആശങ്കകള്‍ ഇല്ലാതാക്കാനായി ആരംഭിച്ച കാംപൈയ്‌നിനെ പിന്തുണയ്ക്കാനായി ഡൊണാള്‍ഡ് ട്രംപിന്റെയും ഭാര്യയുടെയും ഭാഗത്തുനിന്നും ഇതുവരെ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന് ആരോപണങ്ങളുണ്ട്.ഇതൊരു തുടക്കം മാത്രമാണ്, രോഗത്തിന്റെ അവസാനം കാണാന്‍ സമയമെടുക്കും അതുവരെ വിദഗ്ദരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. അത്യാവശ്യമാണെങ്കില്‍ മാത്രം യാത്ര ചെയ്യാന്‍ ശ്രമിക്കണം എന്നും ബൈഡന്‍ പറഞ്ഞു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More