LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

500 കോടി രൂപ ചിലവിട്ട് കര്‍ണാടകാ മന്ത്രിപുത്രിയുടെ വിവാഹം മറ്റന്നാള്‍

ബെല്ലാരി: ബെല്ലാരിയിലെ വീട്ടിലും ബംഗലൂരുവിലെ പാലസ് ഗ്രൌണ്ടിളുമായി 9 - ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ മാമാങ്കത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്. ബിജെപിയുടെ  മുതിര്‍ന്ന നേതാവും സംസ്ഥാന ആരോഗ്യ മന്ത്രിയുമായ ബി. ശ്രീരാമുലുവിന്‍റെ മകളുടെ ആഡംബര വിവാഹത്തോടനുബന്ധിച്ച് കര്‍ണാടകയിലെ പരമ്പരാഗത കലാരൂപങ്ങള്‍ക്കും കലാകാരന്മാര്‍ക്കും പുതുജീവന്‍ പകര്‍ന്നു കൊണ്ട് നിരവധി പരിപാടികളാണ്  അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ബെല്ലാരി ഖനി മുതലാളിയും ബിജെപിയുടെ നേതാവും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹത്തിനു ശേഷം ബെല്ലാരിയില്‍ നടക്കുന്ന ഏറ്റവും ആര്‍ഭാടമുള്ള  വിവാഹത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. കര്‍ണാടക കണ്ടിട്ടുള്ളതില്‍ ഏറ്റവും ആര്‍ഭാടം നിറഞ്ഞ കല്യാണമാകണം മകളുടെത് എന്ന എളിയ ആഗ്രഹത്തിലാണ് മന്ത്രി ശ്രീരാമുലു ഓടി നടക്കുന്നത്.

300 - കലാകാരന്മാര്‍ മൂന്നുമാസം കഷ്ട്ടപ്പെട്ടാണ്  വിവാഹവേദി  ഒരുക്കിയത്. ഹംപി വിരൂപാക്ഷ ക്ഷേത്ര മാതൃകയിലാണ് പ്രധാനവേദി. 40 ഏക്കറില്‍ ഒരുങ്ങുന്ന വിവാഹ പന്തലില്‍ 27- ഏക്കര്‍  മാത്രമേ വിവാഹചടങ്ങുകള്‍ക്ക്  ഉപയോഗിക്കു. ബാക്കി വിവാഹനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മാറ്റിയിട്ടിട്ടുണ്ട്. 

ആരോഗ്യമന്ത്രിയുടെ മകളുടെ വിവാഹമെന്ന നിലയില്‍  ചില സന്ദേശങ്ങള്‍ നല്‍കാനും ശ്രീരാമുലു പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.ഏലം, സിന്ദൂരം, മഞ്ഞള്‍പ്പൊടി എന്നിവയുള്‍പ്പെടുത്തി ആരോഗ്യം ഒരാശയമായി  ക്ഷണക്കത്ത് തയാറാക്കിയത് വ്യത്യസ്തമായ ഒരു സമീപനം എന്ന നിലയില്‍ അനുമോദിക്കപ്പെട്ടിട്ടുണ്ട് എന്നാണ് വാര്‍ത്ത.  

ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി, അഭ്യന്തര മന്ത്രി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഉന്നത രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് പുറമേ താരച്ചന്തവുമുണ്ടാകും.  കന്നട താരങ്ങള്‍ക്ക് പുറമെ ബൊള്ലിവുഡ് താരങ്ങളും ഗായകരും വിവാഹത്തിനെത്തുമെന്ന് ശ്രീരാമുലു ഉറപ്പു വരുത്തിയിട്ടുണ്ട്. 

Contact the author

Web Desk