LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പന്നി മാംസക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും വാക്‌സിന്‍ അംഗീകരിക്കുമെന്ന് യുഎഇ

അബുദാബി : കൊറോണ വൈറസ് വാക്‌സിനുകളില്‍ പന്നി മാംസക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും അംഗീകരിക്കുമെന്ന് യുഎഇ. ഏറ്റവും വലിയ ഇസ്ലാമിക് ഭരണകൂടങ്ങളിലൊന്നായ യുഎഇ ഫത്വാ കൗണ്‍സിലിന്റെതാണ് തീരുമാനം.

വാക്‌സിനുകളിലെ പ്രധാനഘടകമായ പോര്‍ക്ക് ജലാറ്റിന്‍ ഉപയോഗിക്കുന്നത്, ഇസ്ലാമിക നിയമപ്രകാരം പന്നി ഹറാമായ മുസ്ലീങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാതിരിക്കുന്നതിന് കാരണമാകുമെന്ന ആശങ്ക വര്‍ദ്ധിക്കുന്നതിനിടെയാണ് യുഎഇ ഭരണകൂടത്തിന്റെ ഉത്തരവ്. ബദല്‍മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും കൊറോണ വൈറസ് വാക്‌സിനുകള്‍ ഇസ്ലാമിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകില്ലെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ക്ക് അബ്ദുളള ബിന്‍ ബയ്യ പറഞ്ഞു.

മനുഷ്യജീവനുകള്‍ സംരക്ഷിക്കുകയാണ് പ്രധാനലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ പന്നിമാംസക്കൊഴുപ്പ് ഭക്ഷണമായല്ല, മരുന്നായാണ് കണക്കാക്കുന്നത്. ഇതിനകം ഒന്നിലധികം വാക്‌സിനുകള്‍ കൊറോണയ്‌ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More