LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രതിഷേധങ്ങള്‍ക്കിടെ ജോ ബൈഡന്റെ വിജയം അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു

അമേരിക്കൻ കോൺഗ്രസ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറിൽ നടന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഇലക്​ടറൽ കോളജിൽ 306 വോട്ടുനേടി ജോ ബൈഡൻ പ്രസിഡൻറ്​ പദം ഉറപ്പിച്ചിട്ടുണ്ട്. ​ട്രംപിന്​ 232 വോട്ടാണ്​ ലഭിച്ചത്​. ജനുവരി 20ന് ട്രംപ് അധികാരം കൈമാറണം.

അതിനിടെ, വാഷിംങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി. ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. മരണം നാലായി. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രതിഷേധമല്ല കലാപമാണ് നടക്കുന്നതെന്ന് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.  ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നല്ല മനസുള്ള ജനങ്ങള്‍ വേണം. ഇച്ഛാശക്തിയുള്ള നേതാക്കള്‍ വേണം. അധികാരത്തിനും സ്വന്തം താല്‍പര്യങ്ങള്‍ക്കുമല്ലാതെ ജനങ്ങളുടെ നന്‍മക്കായി നിലകൊള്ളുന്ന നേതാക്കളായിരിക്കണമത് – ബൈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More