LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊറോണ വാക്‌സിനേഷന്‍ സ്വീകരിച്ചു

റിയാദ്: സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കൊറോണ വാക്‌സിനേഷന്‍ സ്വീകരിച്ചു. മൂന്നുഘട്ടങ്ങളായുളള വാക്‌സിനേഷന്‍ പരിപാടി ആരംഭിച്ച് മൂന്ന് ആഴ്ച്ചകള്‍ക്കുശേഷമാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്. 85കാരനായ അദ്ദേഹം നിയോമില്‍ വച്ചാണ് കൊറോണ വൈറസിനെതിരായ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതെന്ന് സൗദി പ്രസ്സ് ഏജന്‍സി വ്യക്തമാക്കി.

സല്‍മാന്‍ രാജാവ് വാക്‌സിനെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പ്രസ്സ് ഏജന്‍സി പുറത്തുവിട്ടിരുന്നു. ഡിസംബര്‍ 17നാണ് സൗദി അറേബ്യ കൊറോണ വൈറസ് വാക്‌സിനേഷന്‍  കാമ്പെയ്‌ൻ ആരംഭിച്ചത്. സൗദി അംഗീകരിച്ച ഫൈസര്‍ ബയോടെക്കിന്റെ വാക്‌സിനാണ് ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങുക.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

65 വയസിനു മുകളില്‍ പ്രായമുളളവര്‍, ഹൈ റിസ്‌ക് വിഭാഗത്തിലുളളവര്‍, വിട്ടുമാറാത്ത രോഗമുളളവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുക. രണ്ടാംഘട്ടത്തില്‍ അന്‍പത് വയസിനു മുകളിലുളളവരും മൂന്നാം ഘട്ടത്തില്‍ രാജ്യത്തെ മറ്റു വിഭാഗങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാകും. സൗദിയില്‍ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ സൗജന്യമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More