LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപ് ഉടന്‍ രാജിവെച്ചില്ലെങ്കില്‍ ഇംപീച്ച്മന്റ് നടപടികളിലേക്ക് നീങ്ങും - നാന്‍സി പെലോസി

വാഷിംഗ്ടണ്‍: ട്രംപ് ഉടന്‍ രാജി വച്ചില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് നീങ്ങുമെന്ന് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കര്‍ നാന്‍സി പെലോസി. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് കാപ്പിറ്റോള്‍ ആക്രമിക്കാന്‍ പ്രോത്സാഹനം നല്‍കി എന്നാരോപിച്ചാണ് കോണ്‍ഗ്രസ് ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്.

പ്രസിഡന്റ് രാജി വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അദ്ദേഹം അപ്രകാരം ചെയ്തില്ലെങ്കില്‍ ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം ഇംപീച്ച്‌മെന്റുമായി മുന്നോട്ടുപോകാന്‍ റൂള്‍സ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നാന്‍സി പെലോസി പറഞ്ഞു. ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കുന്ന ഒരാളെ ഇനിയും പ്രസിഡന്റ് സ്ഥാനത്ത് നിര്‍ത്താന്‍ കഴിയില്ല, അമേരിക്കയുടെ ജനാധിപത്യ പ്രക്രിയയെയും നീതിപൂര്‍വ്വകമായ തെരഞ്ഞെടുപ്പിനെയും അംഗീകരിക്കാത്തയാളാണ് ട്രംപ്, അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ മാപ്പര്‍ഹിക്കാത്തതാണെന്നാരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്ന ഓരോ ദിവസവും അമേരിക്ക സുരക്ഷിതമല്ലാതാവുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് കൈയാലി കഹെലെ പറഞ്ഞു. നവംബര്‍ മൂന്നിന് നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപ് പരാജയപ്പെട്ടിരുന്നു. ജനുവരി ഇരുപതിന് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കും.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More