LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാകിസ്ഥാന്‍ ഇരുട്ടില്‍; വൈദ്യതി ഗ്രിഡ് തകര്‍ന്നു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ഇന്നലെ രാത്രിയോടെ പൂര്‍ണ്ണമായും ഇരുട്ടിലായി. വൈദ്യുതി ഗ്രിഡിലുണ്ടായ കുഴപ്പമാണ് ഇപ്പോള്‍ വൈദ്യുതി നിലയ്ക്കുന്നതിന് കാരണമായത്. തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, വാണിജ്യ നഗരമായ കറാച്ചി, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നുമായ ലാഹോര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പൂര്‍ണ്ണമായും നിലച്ചു. ചിലയിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിച്ചതായും ഉടന്‍ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

തെക്കന്‍ പാക്കിസ്ഥാനില്‍ ഇന്നലെ രാതി 11 മണിക്ക് ശേഷമാണ് വൈദ്യുതി ഗ്രിഡില്‍ തകാര് സംഭവിച്ചതിനെതുടര്‍ന്ന് വൈദ്യതി നിലച്ചത്. രാജ്യത്തെ ഇന്റര്‍നെറ്റ് ബന്ധങ്ങളെയും വൈദ്യതി തടസ്സം ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എത്രയും പെട്ടെന്ന് പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.  

Contact the author

Web Desk