LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉപഭോക്താക്കള്‍ ഇരച്ചെത്തി; താങ്ങാനാകാതെ സിഗ്നൽ ആപ് പണിമുടക്കി

അപ്രതീക്ഷിതമായി ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കള്‍ എത്തിയതോടെ സിഗ്നൽ ആപ് പണി മുടക്കി. ഇത്രയും ഉപഭോക്താക്കളെ ഒരേ സമയം ഉള്‍കൊള്ളാനുള്ള സാങ്കേതികശേഷി ഇല്ലാത്തതാണ് സിഗ്നലിന് വെല്ലുവിളിയായത്. പല ഉപഭോക്താക്കൾക്കും മെസേജ് അയക്കാൻ സാധിക്കുന്നില്ല. ആപ്പിന് സാങ്കേതികപരമായി തകരാർ സംഭവിച്ചെന്നും ഉടൻ പ്രശ്നങ്ങൾ പരിഹരിക്കുമെന്നുമാണ് സിഗ്നൽ അറിയിച്ചിരിക്കുന്നത്.

വാട്സാപ് പുതുക്കിയ പ്രൈവസി പോളിസി പ്രഖ്യാപിച്ചതോടെയാണ് സിഗ്നൽ ആപിലേക്ക് ഉപഭോക്താക്കളുടെ കുത്തൊഴുക്ക് ഉണ്ടായത്. വാട്സാപ്പിന് പകരക്കാരൻ എന്ന നിലയില്‍ സിഗ്നൽ ആപ്പ് പെട്ടന്ന് ജനപ്രിയമായി. വാട്സാപ്പിന് പകരം സിഗ്നൽ ഉപയോഗിമെന്ന, ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ഇലോണ്‍ മസ്‌കിന്റെ ആഹ്വാനം പുറത്തുവന്നതിനു പിന്നാലെ സിഗ്നൽ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയർന്നു. അതോടെ സിഗ്നലിന്‍റെ സകല സാങ്കേന്തിക സംവിധാനങ്ങളും തകരാറിലാകാന്‍ തുടങ്ങുകയും ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാല്‍ നിലവിലെ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്നും, ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും സിഗ്നൽ അറിയിച്ചു. പെട്ടന്ന് ആളുകള്‍ ഇരച്ചെത്തിയതാണ് സെര്‍വര്‍ ഡൌണ്‍ ആകാന്‍ കാരണം. സെര്‍വര്‍ കപ്പാസിറ്റി വര്‍ദ്ധിപ്പിച്ച് ഉടന്‍ പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ഫൗണ്ടേഷന്‍, സിഗ്നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പാണ് സിഗ്നല്‍. 2014-ലാണ് തുടക്കം.

Contact the author

Tech Desk

Recent Posts

Web Desk 11 months ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 3 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 3 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 3 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 3 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 3 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More