LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ചു കൊന്നു

അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ചു കൊന്നു. അജ്ഞാതരായ തോക്കുധാരികളാണ് ഇവരെ കൊലപ്പെടുത്തിയത്. യു.എസ് പ്രസിഡന്റ് ട്രംപ്‌ ആഫ്ഗാനില്‍നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് തുടരുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും ജഡ്ജിമാരെയും ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നത്. ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതോടെ രാജ്യത്ത് കൂടുതൽ അക്രമങ്ങൾ അരങ്ങേറുമെന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ്തന്നെ പറയുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊല്ലപ്പെട്ട രണ്ട് സുപ്രീം കോടതി ജഡ്ജിമാരും കോടതിയിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. കാബൂളിലെ ഖല-ഇ-ഫത്തുല്ല പ്രദേശത്താണ് സംഭവം. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, അടുത്തിടെ നടന്ന കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ താലിബാനാണെന്ന് ആരോപണമുണ്ട്. ദോഹയിൽ വെച്ച് താലിബാൻ പ്രതിനിധികളും അഫ്ഗാൻ സർക്കാരും തമ്മിൽ സമാധാന ചർച്ചകൾ നടന്നിത്തിനുശേഷവും അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More