ഡല്‍ഹി: ആമസോണ്‍ പ്രൈം വീഡിയോ സീരീസായ 'മിര്‍സാപൂരി'നെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഉത്തര്‍പ്രദേശ് ബിജെപി എംപി വിനോദ് സോങ്കറാണ് മിര്‍സാപൂരിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വെബ് സീരീസ് മിര്‍സാപൂരിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്നാണ് ബിജെപി എംപിയുടെ ആരോപണം.
കാര്‍പ്പെറ്റ് കച്ചവടത്തിനും വിന്ധ്യാവാസിനി ക്ഷേത്രത്തിനും പേരുകേട്ട സ്ഥലമാണ് ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍. എന്നാല്‍ സീരീസ് ആഗോളതലത്തില്‍ നാടിന്റെ പ്രതിച്ഛായ തന്നെ തകര്‍ത്തു. അനധികൃതമായ ആയുധവില്‍പ്പന കേന്ദ്രമായാണ് മിര്‍സാപൂരിനെ സീരീസില്‍ ചിത്രീകരിച്ചിരിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. അതിനാല്‍ മിര്‍സാപുരിന്റെ നിര്‍മാതാക്കളില്‍ നിന്ന് കനത്ത പിഴ ഈടാക്കണമെന്നും ആ തുക പ്രദേശത്തിന്റെ വികസനത്തിനായി ചിലവഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം ഹിന്ദു വികാരണങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ച് സെയ്ഫ് അലി ഖാന്റെ 'താണ്ഡവ്' വെബ് സീരീസിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സീരീസിന്റെ അണിയറപ്രവര്‍ത്തകരുടെ പേരില്‍ സംവിധായകന് അലി അബ്ബാസ് സഫര്‍ ക്ഷമാപണം നടത്തി. സീരീസിലെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് പറയപ്പെടുന്ന ഭാഗങ്ങള്‍ മാറ്റി ചിത്രീകരിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.