LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'സ്വന്തം സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നത് സ്വാഭാവികം': ചൈന

ബീജിംഗ്: അരുണാചല്‍ പ്രദേശില്‍ ചൈന പുതിയ ഗ്രാമം നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ചൈനീസ് വിദേശകാര്യമന്ത്രാലയം. സ്വന്തം സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സാധാരണവും സ്വാഭാവികവുമാണ്. ഇത് പൂര്‍ണമായും പരമാധികാരത്തിന്റെ കാര്യമാണെന്നും ചൈന അറിയിച്ചു.

ഇന്ത്യ - ചൈന അതിര്‍ത്തിയുടെ കാര്യത്തില്‍ ചൈനയ്ക്ക് വ്യക്തതയുണ്ട്, ചൈനീസ് പ്രദേശത്ത് നിയമവിരുദ്ധമായി ഉണ്ടാക്കിയ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ് എന്നും ചൈനീസ് വിദേശകാര്യവക്താവ് ഹുവ ചുനൈയിംഗ് പറഞ്ഞു. അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ചൈന അനധികൃതമായി അരുണാചല്‍ പ്രദേശില്‍ ഗ്രാമം നിര്‍മ്മിക്കുന്ന വാര്‍ത്ത ഒരു ദേശീയ മാധ്യമം പുറത്തുവിട്ടത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. കുറച്ചുവര്‍ഷങ്ങളായി ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും രാജ്യം നിരീക്ഷിച്ചുവരികയാണെന്നും വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More