LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മെക്സിക്കൻ പ്രസിഡന്റിന് കൊവിഡ്; റഷ്യന്‍ നിര്‍മ്മിത വാക്സിന്‍ വാങ്ങാന്‍ തിരക്കിട്ട നീക്കം

മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രൂസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന് കൊവിഡ് സ്ഥിരീകരിച്ചു. മിതമായ ലക്ഷണങ്ങളാണ് കണ്ടുതുടങ്ങിയതെന്നും നിലവില്‍ ആശങ്കയില്ലെന്നും അദ്ദേഹംതന്നെ ട്വീറ്റ് ചെയ്തു. കൊവിഡ് ബാധിച്ച് ഒന്നരലക്ഷത്തോളം ആളുകള്‍ മരണപെട്ട മെക്സിക്കോയില്‍ ഇപ്പോഴും രോഗം നിയന്ത്രണ വിധേയമായിട്ടില്ല.

റഷ്യൻ നിർമിത കൊവിഡ് വാക്സിൻ വാങ്ങുന്നതിനെക്കുറിച്ച് പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചു വരികയാണെന്ന് മാനുവൽ ലോപ്പസ് പറഞ്ഞു. റഷ്യൻ നിർമിത വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞാൽ 12 ദശലക്ഷം ഡോസ് വാങ്ങാൻ ശ്രമിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ വര്‍ഷംതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യയുടെ 'സ്പുട്ട്നിക് വി' വാക്സിന് മെക്സിക്കോ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. രാജ്യത്തെ 128 ദശലക്ഷം ജനങ്ങൾക്കും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്നാണ് ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ ഉള്‍പ്പടെ സ്പുട്നിക് വി വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. ഹംഗറിയും റഷ്യന്‍ വാക്സിന്‍ ഈ ആഴ്ച ഉപയോഗിച്ചു തുടങ്ങും.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More