LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുഭാഷ് വാസുവിനെ ബി.ഡി.ജെ.എസില്‍ നിന്നും പുറത്താക്കി

ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെകട്ടറി സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സാമ്പത്തിക ക്രമക്കേടിന്‍റെയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാർവെള്ളാപ്പള്ളിയാണ് നടപടി എടുത്തത്. അദ്ധേഹത്തോട്‌ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞു.

രാജിക്ക് തയ്യാറായില്ലെങ്കിൽ ബി.ജെ.പി കേന്ദ്രനേതൃത്വത്തെ സമീപിക്കാനാണ് തീരുമാനം. 'പാർട്ടി പ്രസിഡന്‍റ് താനാണെന്ന  സുഭാഷിന്‍റെ  വാദം തെറ്റാണ്, കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് , യൂണിയന്‍റെ പേരിലുള്ള ഹോസ്പിറ്റൽ പണയം വെച്ച് പണം തട്ടിച്ചു, കോളേജിന്‍റെ പേരിൽ 13 കോടി രൂപ തട്ടിച്ചു, യൂണിയന്‍റെ പഞ്ചലോഹ വിഗ്രഹം സ്വന്തമാക്കി' എന്നീ ആരോപണങ്ങളും തുഷാര്‍ ഉന്നയിച്ചു.   

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കണക്കെടുപ്പ് പൂർത്തിയാക്കിയിട്ടില്ലെന്നു പറഞ്ഞ തുഷാര്‍, സുഭാഷ് വാസു തന്‍റെ കള്ളയൊപ്പിട്ട് അഞ്ച് കോടി രൂപ ബാങ്ക് ലോൺ തട്ടിയെടുത്തെന്നും  ആരോപിച്ചു. സുഭാഷ് വാസുവിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നത് വലിയ അബദ്ധമായെന്നും അദ്ദേഹം പറഞ്ഞു. ടി.പി സെൻകുമാർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞ വിവരക്കേടിന് മറുപടി പറയുന്നില്ലെന്നും തുഷാർ വ്യക്തമാക്കി. സെൻകുമാറിന് എസ്.എൻ.ഡി.പി-യുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More