LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയില്‍ നിന്ന് അസ്ട്രാസെനക വാക്‌സിന്‍ വാങ്ങും - മെക്‌സിക്കന്‍ പ്രസിഡന്‍റ്

മെക്‌സിക്കൊ സിറ്റി: ഇന്ത്യയില്‍ നിന്ന് അസ്ട്രാസെനക വാക്‌സിന്‍ സ്വീകരിക്കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍. ഒന്‍പത് ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാനും വാക്‌സിന്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ലാറ്റിനമേരിക്കയില്‍ വിതരണം ചെയ്യുന്നതിനായുളള വാക്‌സിന്‍ പ്രാദേശികമായി നിര്‍മിക്കാന്‍ അസ്ട്രാസെനകയുമായി മെക്‌സിക്കന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. അതോടൊപ്പം ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുമെന്നും പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം അമേരിക്കയില്‍ നിന്ന് 15 ലക്ഷം ഫൈസര്‍ വാക്‌സിന്‍ വിതരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ലോകത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ പിന്‍തളളി മൂന്നാംസ്ഥാനത്താണ് നിലവില്‍ മെക്‌സിക്കൊ. മെക്‌സിക്കൊയില്‍ ഇതുവരെ കൊവിഡ് മഹാമാരി മൂലം ഒന്നരലക്ഷത്തിലേറേ ജനങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരമാവധി വാക്‌സിനുകള്‍ ശേഖരിച്ചുവയ്ക്കാനാണ് മെക്‌സിക്കൊ ശ്രമിക്കുന്നത്. ഫെബ്രുവരിയില്‍ റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിനും രാജ്യത്തെത്തും. ചൈനീസ് വാക്‌സിന്‍ സ്വീകരിക്കുന്നതിനും തടസങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More