LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വികെ ശശികല ആശുപത്രി വിട്ടു

ബംഗളൂരു: എഐഎഡിഎംകെ നേതാവ് വികെ ശശികല ആശുപത്രി വിട്ടു. ശശികല പത്ത് ദിവസത്തെ ചികിത്സ പൂര്‍ത്തിയാക്കി, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന് ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡിസ്ചാര്‍ജിനുശേഷം ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശശികല കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതയായത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് കൊവിഡ് ബാധിതയായതിനെത്തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ മെയ് മാസങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള ശശികലയുടെ തിരിച്ചുവരവ് ഏറെ രാഷ്ട്രീയ പ്രാധാന്യമുളളതാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, കഴിഞ്ഞ ദിവസം ശശികലയ്ക്ക് ഇഡി നോട്ടീസ് അയച്ചിരുന്നു. നേരത്തെ പിടിച്ചെടുത്ത 500 കോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഫെബ്രുവരിയില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്.

Contact the author

National Desk