LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച

കൊറോണ ഭീതിയുടെ  പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച. സെന്‍സെക്സ് 1,300 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യം ഡോളറിന് 74.02ല്‍ എത്തി.

സെന്‍സെക്സ് 1,300 പോയിന്റ് താഴ്ന്ന് 37,180ല്‍ എത്തി. നിഫ്റ്റി 385 പോയിന്റ് താഴ്ന്ന് 10,881 പോയിന്റില്‍ തുടരുകയാണ്. ബി.എസ്.ഇ മിഡ്കാപ്പ് ഇന്‍ഡെക്സ് 426 പോയിന്റ് നഷ്ടപ്പെട്ട് 13164 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ വിപണികളിലുണ്ടായ നഷ്ടം ഇന്ത്യന്‍ ഓഹരി വിപണികള്‍ക്കും തിരിച്ചടിയായി. ആദ്യത്തെ ഒരു മിനിട്ടില്‍ മാത്രം നിക്ഷേപകരുടെ നഷ്ടം 4 ലക്ഷം കോടിയാണ്.

രൂപയുടെ മൂല്യം ഒരു ശതമാനം കൂടി ഇടിഞ്ഞ് ഡോളറിന് 74.02ല്‍ എത്തി. മാര്‍ച്ച് ഒന്ന് മുതലാണ് തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്താന്‍ ആരംഭിച്ചത്.  2018 ഒക്ടോബറിന് ശേഷം രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.

ബ്രെന്റ് ക്രൂഡ് ബാരലിന് 49 ഡോളറായി. ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയിലേക്കുള്ള സൌദിയുടെ എണ്ണ കയറ്റുമതി കുറഞ്ഞത് വിപണിയെ സാരമായി ബാധിച്ചു. യാത്രാ നിരോധനം മൂലം വിമാന കമ്പനികളും വന്‍ നഷ്ടമാണ് നേരിടുന്നത്.

Contact the author

web desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 2 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 2 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 2 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More