പൊലീസിനെതിരെ മറ്റൊരു അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ അനുമതിയില്ലാതെ ഡിജിപി 145 വാഹനങ്ങൾ വാങ്ങിയതിലാണ് അഴിമതിയാരോപണം ചെന്നിത്തല ഉന്നയിച്ചത്. അനുമതിയില്ലാതെ വാഹനങ്ങൾ വാങ്ങാൻ ഡിജിപി ഉത്തരവ് നൽകിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
30 മൾട്ടി മീഡിയ പ്രൊജക്ടറുകളും അനുമതിയില്ലാതെ വാങ്ങിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് പിന്നീട് സർക്കാർ റെഗുലറൈസ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്‍റെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തുന്നുവെന്ന ആരോപണം രമേശ് ചെന്നിത്തല ആവർത്തിച്ചു. ഇത്തരം നടപടികൾ ഫാസിസമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സിഎജി റിപ്പോർട്ട് ചോർന്നെന്ന സർക്കാറിന്റെ ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.