LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി സാമൂഹ്യമാധ്യമങ്ങള്‍

പുതിയ കൊറോണ മൂലമുണ്ടാകുന്ന കോവിഡ്-19 രോഗത്തെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ ശക്തമായ നടപടികളുമായി സാമൂഹ്യമാധ്യമങ്ങള്‍. ഫേസ്‌ബുക്കും യൂട്യൂബും ഷെയര്‍ചാറ്റും അല്‍ഗോരിതത്തില്‍ മാറ്റംവരുത്തുകയും തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്തും പണി തുടങ്ങി.

വാട്സ്ആപ് ആണ് വ്യാജന്മാരുടെ പ്രധാന വിഹാര കേന്ദ്രം. ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം കൂടാന്‍ തുടങ്ങിയതോടെ വ്യാജ പ്രചാരകരുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിച്ചു. 'ചൈന മനപ്പൂര്‍വം ഉണ്ടാക്കിയ വൈറസാണ്', അതല്ല, 'അമേരിക്ക ചൈനക്ക് കൊടുത്ത പണിയാണ്' തുടങ്ങി ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ ഒരുവശത്ത്. 'ചാണകമാണ് ഒറ്റമൂലി' എന്നതില്‍ തുടങ്ങി വ്യാജ മരുന്നുകളുടേയും വൈദ്യന്മാരുടെയും ചാകര വേറെ. കൂടുതലും വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കൊറോണയേക്കാള്‍ വലിയ വൈറസുകള്‍ ആണെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി പറഞ്ഞിരുന്നു.  ഇത്തരം 'വൈറസുകളെ' തുരത്തുന്നതിനായി സര്‍ക്കാരുകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, പൊതുസമൂഹം എന്നിവരുടെ സഹകരണം തേടിയിരിക്കുകയാണ് വാട്സ്ആപ്. കിട്ടിയ അവസരം മുതലെടുത്ത്‌ പ്രതിരോധ മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്ന മരുന്ന് കമ്പനികളുടെ വീഡിയോകളെല്ലാം കണ്ണുംപൂട്ടി ബ്ലോക്ക് ചെയ്യുകയാണെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും വ്യക്തമാക്കി. യൂട്യൂബും ആധികാരികമല്ലാത്ത വീഡിയോകള്‍ തിരഞ്ഞുപിടിച്ച് നീക്കം ചെയ്തു തുടങ്ങി.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 3 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 3 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 3 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 3 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 3 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More