ഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധന തുടരുന്നു. ഇന്ന് വര്‍ധിപ്പിച്ചത് മുപ്പത് പൈസയാണ്. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്നത്തെ വര്‍ധന. രാജ്യത്ത് 2021 പിറന്നിട്ട് ഒരുമാസവും നാല് ദിവസവും പിന്നിടുമ്പോള്‍ ഇത് 11-ാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 88 രൂപ 53 പൈസയും, 82 രൂപ 65 പൈസയുമാണ്. കൊച്ചിയിലെ ഇന്നത്തെ വില പെട്രോളിന് 86 പ 75 പൈസയും ഡീസലിന് 80 രൂപ 97 പൈസയുമാണ്. അടിക്കടിയുള്ള വര്‍ധനവിന് പുറമേ പെട്രോള്‍, ഡീസല്‍ സെസ് ഏര്‍പ്പെടുത്താനും കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എന്നാ യുടെ വില കുത്തനെ കുറഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയില്‍ അടിക്കടി ഇന്ധന വില കൂടിക്കൊണ്ടിരിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ധന വില ഏറ്റവും ഉയര്‍ന്നിരിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഇന്ധന വിലവര്‍ധന നിരന്തരം വര്‍ധിക്കുന്നതിനെതിരെ അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ദരടക്കം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.