LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷക പ്രക്ഷോഭം ചര്‍ച്ചയിലൂടെ പരിഹരിക്കണം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള നിയമപരിഷ്കാരം നല്ലത് - അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും പ്രതിഷേധ സമരങ്ങള്‍  ജനാധിപത്യത്തില്‍ അസ്വാഭാവികമല്ലെന്നും ഇക്കാര്യം രാജ്യത്തെ പരമോന്നത കോടതി തന്നെ വ്യക്തമാക്കിയതാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് വക്താവ്. തികച്ചും സമാധാനപരമായ പ്രതിഷേധങ്ങള്‍ ജനാധിപത്യം വികസ്വരമാകുന്നതിന്റെ ലക്ഷണമാണെന്നും സ്റ്റേറ്റ് വക്താവ് പറഞ്ഞു.

എന്നാല്‍ കാര്‍ഷിക രംഗത്ത് ഇന്ത്യ നടത്തിയ നിയമ പരിഷ്കാരങ്ങള്‍ സ്വാഗതാര്‍ഹാമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് വക്താവ് പറഞ്ഞു. ഇത് വിദേശ നിക്ഷേപത്തിനും അതുവഴി മേഖലയുടെ അഭിവൃദ്ധിക്കും  ഇടവരുത്തുമെന്നും വക്താവ് പ്രതികരിച്ചു.  യുഎസ് കോണ്‍ഗ്രസ് പ്രതിനിധികളും കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം അന്തരാഷ്ട്ര തലത്തിലുള്ള പ്രമുഖ വ്യക്തികളും രാജ്യങ്ങളും കര്‍ഷക സമരത്തോട് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ച് രംഗത്തുവരുന്ന സാഹചര്യത്തിലാണ് 'ഇന്ത്യ ഒറ്റക്കെട്ട്' എന്ന മുദ്രാവാക്യമുയര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററില്‍ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ വിരാട് കോലി, ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സിനിമാ നടന്മാരായ അജയ് ദവ്ഗണ്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, തുടങ്ങിയവരെ പ്രചാരണത്തിന്റെ ഭാഗമാക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More